കണ്ണുനീർ
മരിച്ചതൊരു ചെറുപ്പക്കാരനാണ്, പക്ഷേ, ആരുംതന്നെ അവനുവേണ്ടി ഒരുതുള്ളി കണ്ണുനീരുപോലും ഒഴുക്കുന്നില്ല. തലതെറിച്ച ചെറുക്കനായിരുന്നു, വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ ശല്യമായവൻ. കുറച്ചു നാളുകൾക്കുശേഷം അവന്റെ ശവക്കല്ലറയ്ക്കരികെ ഒരു പെൺകുട്ടി നിന്ന് വിതുമ്പുകയായിരുന്നു, അവളെ താങ്ങിക്കൊണ്ട് അവളുടെ അച്ഛനും കൂടെയുണ്ട്. “നിങ്ങളുടെ ആരാണ് ഈ ചെറുപ്പക്കാരൻ?’’ എന്ന് കൗതുകത്തോടെ ആ നാട്ടിലെ ഒരാൾ ചോദിച്ചു. “എന്റെ മകൾക്ക് കാഴ്ചശക്തി നല്കിയ കണ്ണുകൾ ഈ പയ്യന്റേതാണ്.’ ഒപ്പിട്ടുകൊടുത്തിരുന്നു, മരണശേഷം കണ്ണുകൾ ദാനം ചെയ്യുമെന്ന്. ഇന്ന് അവനുവേണ്ടി കണ്ണുനീർ പൊഴിച്ചത് അവന്റെതന്നെ കണ്ണുകളാണല്ലോ
(നിബിൻ കുരിശിങ്കൽ എഴുതിയ, അവസാനത്തെ ചുംബനം’ എന്ന പുസ്തകത്തിൽ വായിച്ചത്).
Read other posts